മസ്‌കറ്റ്: പ്രവാസി മലയാളി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കിളിയല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍-19 ആനന്ദ മന്ദിരത്തില്‍ കെ വി ശശികുമാറാണ് (80)മരിച്ചത്.

ഏതാനും ദിവസങ്ങളായി റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി മക്കളുടെ കൂടെ ഒമാനില്‍ താമസിച്ചു വരികയായിരുന്നു. ഭാര്യ: പരേതയായ തുളസി ഭായ്, മക്കള്‍: ബിജു, ബൈജു(ഇരുവരും ഒമാനില്‍), ബിജി, മരുമക്കള്‍: രതി, ദീപ, ജയപ്രകാശ്. മൃതദേഹം സോഹാറില്‍ സംസ്‌കരിക്കും.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona