ശനിയാഴ്ച പുലർച്ചെ നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും  അവിടെവച്ച് മരണം സംഭവിക്കുകയും ആയിരുന്നു.

റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. ആലപ്പുഴ കല്ലിശ്ശേരി പ്രയാർ മൂത്തേടത്ത് കണിപ്പറമ്പിൽ എം വർഗീസിൻെറ മകൻ മാത്യു വർഗീസ് (ജിജി, 49) ആണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റിയാദിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരനായിരുന്നു. ശനിയാഴ്ച പുലർച്ചെ നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെവച്ച് മരണം സംഭവിക്കുകയും ആയിരുന്നു. ഭാര്യ: ഷീജ. മക്കൾ: സ്റ്റെഫി, സ്റ്റിജോ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

ഗള്‍ഫില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കണമെന്ന് പ്രവാസികള്‍