റിയാദ്: ഹൃദയാഘാതം മൂലം മലയാളി തെക്കന്‍ സൗദിയിലെ ഖമീസ് മുശൈത്തില്‍ നിര്യാതനായി. എറണാകുളം പെരുമ്പാവൂര്‍ കാട്ടാകുഴിപ്പടി സ്വദേശി ഓലിക്കല്‍ ഷാജി (52) ആണ് മരിച്ചത്. ഖമീസ് മുശൈത്തിലെ ജനറല്‍ ആശുപത്രിയിലായിരുന്നു മരണം. മൂന്നര വര്‍ഷമായി ഖമീസില്‍ പ്രവാസിയായ ഇദ്ദേഹം ഇതിനിടക്ക് നാട്ടില്‍ പോയിരുന്നില്ല. പിതാവ്: മുഹമ്മദ്. ഭാര്യ: റംല, മക്കള്‍: മുഹമ്മദ് ഷാ (22), ഇബ്രാഹിം ബാദുഷാ (17).

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദിയില്‍ മരിച്ചു

സൗദിയില്‍ രോഗമുക്തി നിരക്ക് ഉയരുന്നു; കൊവിഡ് മുക്തരായത് രണ്ട് ലക്ഷത്തിലധികം പേര്‍