മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു. തിരുവനന്തപുരം മണക്കാട് സ്വദേശി ഷാജന്‍ പനകപ്പറമ്പില്‍ വിജയന്‍ (52 ) ആണ് മരിച്ചത്. ഒമാന്‍ മെഡിക്കല്‍ കോളേജില്‍ ഐടി വിഭാഗം ഡയറക്ടര്‍ ആയിരുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കുവാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നതായി സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു.