ബുധനാഴ്ച പ്രഭാത നമസ്‌കാരം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന മുസ്തഫയെ മത്ര ജിബ്രുവിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മസ്‌കറ്റ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി ബത്തക്ക കോളേത്ത് മുസ്തഫ(65)ആണ് മത്രയില്‍ മരിച്ചത്. 

ബുധനാഴ്ച പ്രഭാത നമസ്‌കാരം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന മുസ്തഫയെ മത്ര ജിബ്രുവിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 38 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ് ഇദ്ദേഹം. പരേതരായ പാറയില്‍ അബ്ദുല്‍ ഖാദര്‍-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റൗള, മക്കള്‍: സമീറ, സീനത്ത്, സുഫൈദ്, ഷബീറ. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona