തിങ്കളാഴ്ച രാവിലെ താമസസ്ഥലത്ത് തളര്‍ന്നുവീഴുകയായിരുന്നു. മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കുപ്പം സ്വദേശി പരേതനായ കെ ഐ ഉമ്മര്‍ ഹാജിയുടെ മകന്‍ കെ വി ഹൗസില്‍ സിദ്ദീഖ്(55)ആണ് റൂവിയില്‍ മരിച്ചത്. 

തിങ്കളാഴ്ച രാവിലെ താമസസ്ഥലത്ത് തളര്‍ന്നുവീഴുകയായിരുന്നു. മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 30 വര്‍ഷത്തിലധികമായി ഒമാനില്‍ പ്രവാസിയാണ്. ആദ്യകാലത്ത് സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയിരുന്നെങ്കിലും സ്വദേശിവത്കരണം നിലവില്‍ വന്നതോടെ റൂവിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: ആയിഷ, ഭാര്യ: സുമയ്യ, മക്കള്‍: ഷദ സിദ്ദീഖ്, ഇശാന്‍ സിദ്ദീഖ്, ഇസ്വ സിദ്ദീഖ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona