വ്യാഴാഴ്ച രാത്രി ദോഹയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള അല്‍ഖോറിലെ ബീച്ചില്‍ കുളിക്കാന്‍ പോയ ജംഷിദ് വെള്ളിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

ദോഹ: ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് വാണിമേല്‍ സ്വദേശി പരപ്പുപാറ മയങ്ങിയില്‍ അബുവിന്റെ മകന്‍ ജംഷിദ്(35) ആണ് ദോഹയില്‍ മരിച്ചത്.

വ്യാഴാഴ്ച രാത്രി ദോഹയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള അല്‍ഖോറിലെ ബീച്ചില്‍ കുളിക്കാന്‍ പോയ ജംഷിദ് വെള്ളിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ജമീല, ഭാര്യ: മുഹ്‌സിന, മക്കള്‍: ഫാത്തിമ(5), ഹവ്വ(3), മുഹമ്മദ്(ഏഴു മാസം). 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona