ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജോലിക്കിടെ തല കറങ്ങി കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ദമാം അല്‍ രൗദ ആശുപത്രിയില്‍ എത്തിച്ചു വിദഗ്ദ ചികിത്സ നല്‍കുന്നതിനായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

റിയാദ്: മലയാളി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍ തിരുവനന്തപുരം കരമന സ്വദേശി ഷാഫി മുഹമ്മദ് നാസ്സര്‍ (52) ആണ് മരിച്ചത്. 12 വര്‍ഷമായി അല്‍ കോബാറിലെ സ്വകാര്യ ട്രേഡിംഗ് കമ്പനിയില്‍ അക്കൗണ്ടന്റ് ആയിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജോലിക്കിടെ തല കറങ്ങി കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ദമാം അല്‍ രൗദ ആശുപത്രിയില്‍ എത്തിച്ചു വിദഗ്ദ ചികിത്സ നല്‍കുന്നതിനായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയും രാത്രിയോടെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ. റജീന, മകള്‍. തമന്ന. അല്‍ കോബാര്‍ കേന്ദ്രീകരിച്ചു പ്രവാസികളുടെ വിവിധ വിഷയങ്ങളില്‍ ഇടപെടുകയും ഐ സി എഫ് സംഘടനയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ദമാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമാമില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സ്പോണ്‍സറുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona