കഴിഞ്ഞ ദിവസം രാവിലെ എട്ടുമണി വരെയും സ്പോൺസറുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോണിൽ പ്രതികരിക്കാതായപ്പോൾ സ്പോൺസർ മുറിയിൽ പോയി തട്ടി വിളിച്ചെങ്കിലും പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചു.

റിയാദ്: റിയാദ് എക്സിറ്റ് ഏഴ് അൽവാദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കന്യാകുമാരി മൂവോട്ടുകോണം സ്വദേശി അജിത് സഹദേവൻ (45) താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. 

കഴിഞ്ഞ നാലുവർഷമായി റിയാദിലുള്ള അജിത്, വിലവങ്കോട് മൂത്തോട്ടുകോണം സഹദേവൻ-സുധ ദമ്പതികളുടെ മകനാണ്. ഭാര്യ സോണി. തിരുവനന്തപുരം വെള്ളറട സ്വദേശികളായിരുന്ന കുടുംബം കന്യാകുമാരിയിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണി വരെയും സ്പോൺസറുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോണിൽ പ്രതികരിക്കാതായപ്പോൾ സ്പോൺസർ മുറിയിൽ പോയി തട്ടി വിളിച്ചെങ്കിലും പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് കതക് തകർത്ത് അകത്തു കടന്നപ്പോഴാണ് മരണപ്പെട്ടുകിടക്കുന്ന അവസ്ഥയിൽ കാണപ്പെട്ടത്. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതശരീരം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

Read More - നിയമലംഘകരായ പ്രവാസികളെ ലക്ഷ്യമിട്ട് റെയ്ഡ് ശക്തം; ഒരാഴ്ചക്കിടെ പിടിയിലായത് 17,000 പേർ

റിയാദില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദായാഘാതം മൂലം മരിച്ച മലപ്പുറം തേഞ്ഞിപ്പലം ചെനക്കലാങ്ങാടി കൊയപ്പ പാണബ്ര വെള്ളകാട്ടിൽ സ്വദേശി പുതിയ വീട്ടിൽ സിദ്ധീഖിന്റെ (53) വെള്ളിയാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോയി.

മൃതദേഹം ശനിയാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കി. പിതാവ്: കുഞ്ഞി മൊയ്തീൻ (പരേതൻ), മാതാവ്: കദീജ. ഭാര്യ: സൈനബ, മക്കൾ: സുഹൈൽ, ഫസീല. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്.

Read More - നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി റോഡ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

ഉംറക്കെത്തിയ മലയാളി മക്കയിൽ നിര്യാതനായി

റിയാദ്: ഉംറ നിർവഹിക്കുന്നതിനു വേണ്ടിയെത്തിയ മലയാളി മക്കയില്‍ നിര്യാതനായി. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ മലപ്പുറം അരീക്കോട് സ്വദേശിയാണ് മക്കയിൽ മരിച്ചത്. അരീക്കോട് പുവ്വത്തിക്കൽ സ്വദേശി പൂവൻചേരി കമ്മുക്കുട്ടി (65) ആണ് മരണപ്പെട്ടത്. മക്കയിലെ താമസ്ഥലത്ത് വെച്ചാണ് മരണം. സ്വകാര്യ ഉംറ ഗ്രൂപ്പായ സഹാറയിലാണ് ഇദ്ദേഹം എത്തിയത്. മയ്യിത്ത് മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.