ദുബൈ ബര്‍ഷയില്‍ നിഖില്‍ ഓടിച്ചിരുന്ന സ്‌പോര്‍ട്‌സ് ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഇദ്ദേഹത്തോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച തമിഴ്‌നാട് സ്വദേശിയും മരിച്ചു.

ദുബൈ: ദുബൈയിലുണ്ടായ(Dubai) വാഹനാപകടത്തില്‍(road accident) മലയാളി മരിച്ചു. കോഴിക്കോട് (Kozhikode)സ്വദേശി കാമ്പുറത്ത് വീട്ടില്‍ നിഖില്‍ ഉണ്ണി(40) ആണ് മരിച്ചത്.

ദുബൈ ബര്‍ഷയില്‍ നിഖില്‍ ഓടിച്ചിരുന്ന സ്‌പോര്‍ട്‌സ് ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഇദ്ദേഹത്തോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച തമിഴ്‌നാട് സ്വദേശിയും മരിച്ചു. ദുബൈയില്‍ പെട്രോ കെം ലോജിസ്റ്റിക്സ് മാനേജരായിരുന്നു നിഖില്‍. പിതാവ്: പരേതനായ ഉണ്ണി(റിട്ട. എ ഐ ആര്‍), മാതാവ്: കൗസല്യ(റിട്ട. ജോ. സെക്രട്ടറി ഹൗസിങ് ബോര്‍ഡ്), ഭാര്യ: നിഖിത, മകന്‍: ദക്ഷ്. സഹോദരങ്ങള്‍: അഖില്‍, ധന്യ ദീപു, പ്രിയ ഉണ്ണി.

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കഴിഞ്ഞയാഴ്ച മരിച്ച മലപ്പുറം മമ്പാട് സ്വദേശി മുഹമ്മദ് അയ്യൂബിന്റെ (55) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. 30 വര്‍ഷമായി വടക്കന്‍ പ്രവിശ്യയിലെ ബുറൈദയിലാണ് ജോലി ചെയ്തിരുന്നത്.

സാമൂഹിക പ്രവര്‍ത്തകനായ അദ്ദേഹം കെ.എം.സി.സിയിലും സമസ്ത ഇസ്ലാമിക് സെന്ററിലും (എസ്.ഐ.സി) പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ഖമറുല്‍ ഇസ്ലാം ഹുദവി, ഖമര്‍ഷാന, ഖമറുനാസിയ, ആയിഷ മിന്‍ഹ. മൃതദേഹം നാട്ടിലെത്തിക്കാന്‍ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂര്‍ നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കി.