മുഹറഖില്‍ കര്‍ട്ടണ്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
മനാമ: ബഹ്‌റൈനില്‍ മലയാളി നിര്യാതനായി. കാസര്‍കോട് കാഞ്ഞങ്ങാട് കൂളിയാങ്കല്‍ സ്വദേശി സി കെ ഹമീദ് (52) ആണ് മരിച്ചത്. കുഴഞ്ഞുവീണതിന് തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മുഹറഖില്‍ കര്‍ട്ടണ്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഭാര്യ: എന്‍ പി സക്കീന, മക്കള്‍: സഹീറ നസ്‌റിന്‍, ഇസ്മത് ഇഷാന.
മലയാളി നഴ്‌സ് ഗള്‍ഫിലും ഭര്‍തൃപിതാവ് നാട്ടിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു
ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ: ബഹ്‌റൈനില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കൊല്ലം വിളക്കുടി വടക്കേവിള വീട്ടില്‍ ഹരികുമാര്‍ (52) ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. 25 വര്‍ഷത്തോളമായി പ്രവാസിയാണ്. ഇടയ്ക്ക് ഖത്തറിലും ജോലി ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പക്ഷാഘാതത്തെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: ശ്രീജ. രണ്ടു മക്കളുണ്ട്.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
നിര്‍മാണ കമ്പനിയില്‍ അപകടം; പ്രവാസി യുവാവ് മരിച്ചു
റിയാദ്: ജിസാനിലെ അല്‍ അഹദിലെ അല്‍ ഹക്കമി ബ്ലോക്ക് നിര്‍മാണ കമ്പനിയിലുണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി മരിച്ചു. ലഖ്നൗ രാം സേവക് യാദവിന്റെയും മഞ്ജുള ദേവിയുടെയും മകനായ ദീപക് കുമാര്‍ യാദവാണ് (28) മരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ദീപക് കുമാര്‍ യാദവ് സൗദിയില്‍ എത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സന്തോഷ് കുമാര്‍ യാദവ്, സോണി യാദവ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍നിന്ന് ലഖ്നൗ - സൗദി എയര്‍ലൈന്‍സ് വിമാനം വഴി നാട്ടിലേക്ക് അയക്കും.
നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ജിസാന്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ സി.സി.ഡബ്യു.എ മെമ്പറായ ഖാലിദ് പട്‌ല, അല്‍ ഹാദി കെ.എം.സി.സി നേതാക്കളായ ഇസ്മയില്‍ ബാപ്പു വലിയോറ, ഷാജഹാന്‍, ദീപക് കുമാറിന്റെ സുഹൃത്തും നാട്ടുകാരനുമായ രാജന്‍ ഗുപ്ത , അല്‍ ഹക്കമി കമ്പനിയുടെ ഉടമ ഉമര്‍ ഹക്കമി തുടങ്ങിയവര്‍ രംഗത്തുണ്ടായിരുന്നു.
