വര്‍ഷങ്ങളായി ഖത്തറിലായിരുന്ന നൈസാം ഒരു വര്‍ഷം മുമ്പാണ് കുവൈത്തിലെത്തിയത്.

ദുബൈ: കുവൈത്തിലേക്കുള്ള യാത്രാമധ്യേ ദുബൈയില്‍ ക്വാറന്റീനില്‍ കഴിഞ്ഞ പ്രവാസി മലയാളി ന്യുമോണിയ ബാധിച്ച് മരിച്ചു. തൃശൂര്‍ പെരിഞ്ഞനം ചക്കരപാടം ഞാറക്കാട്ടില്‍ മുഹമ്മദിന്റെ മകന്‍ നൈസാം(45)ആണ് മരിച്ചത്. വര്‍ഷങ്ങളായി ഖത്തറിലായിരുന്ന നൈസാം ഒരു വര്‍ഷം മുമ്പാണ് കുവൈത്തിലെത്തിയത്. കെഇഒ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ്‌സ് കമ്പനിയില്‍ ഡ്രാഫ്റ്റ്‌സ്മാനായിരുന്നു. കുവൈത്തിലെ സാല്‍മിയയിലായിരുന്നു താമസം. ഭാര്യ: റബീന, മക്കള്‍: അക്മല്‍, അഖീല്‍, അമീഖ സുല്‍ത്താന.