നെഞ്ചുവേദനയെ തുടര്‍ന്ന് ദുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ദുബൈ: പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു. മലപ്പുറം താമരക്കുഴിയിലെ അബ്ദുറഹ്മാന്‍ (52) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. 

നെഞ്ചുവേദനയെ തുടര്‍ന്ന് ദുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവ്: പരേതനായ പിച്ചന്‍ ആലിക്കുട്ടി, മാതാവ്: തറയില്‍ സൈനബ. ഭാര്യ: അരങ്ങത്ത് സറീന, മക്കള്‍: ഹൈഫ, ഹിമ.

മലയാളി യുവതി യുഎഇയില്‍ നിര്യാതയായി

സൗദിയില്‍ തമിഴ്‍നാട് സ്വദേശി പക്ഷാഘാതം ബാധിച്ച് മരിച്ചു

റിയാദ്: തമിഴ്‍നാട് സ്വദേശി സൗദി അറേബ്യയിൽ പക്ഷാഘാതം ബാധിച്ച് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ തമിഴ്നാട് തൃച്ചിനാപ്പള്ളി കാവേരി പാളയം സ്വദേശി പുരവിയൻ ചിന്നമുത്തു (51) ആണ് മരിച്ചത്. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതായിരുന്നു. ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റി അടിയന്തര ചികിത്സ നല്‍കിയെങ്കിലും വൈകാതെ മരണം സംഭവിച്ചു. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ അയക്കുന്നതിന് വെൽഫെയർ സൗദി ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ രംഗത്തുണ്ട്.

യുഎഇയില്‍ 13-ാം നിലയിലെ ജനലില്‍ തൂങ്ങിക്കിടന്ന കുട്ടിയെ അയല്‍വാസികള്‍ വാതില്‍ പൊളിച്ച് രക്ഷപ്പെടുത്തി

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; സൗദിയില്‍ മലയാളി ബാലിക മരിച്ചു 

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ നഗരത്തിലെ റിഹേലി ഡിസ്ട്രിക്ടിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മലയാളി ബാലിക വാഹനമിടിച്ചു മരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി ഉണ്ടായ അപകടത്തില്‍ പാലക്കാട് തൂത, തെക്കുമുറി സ്വദേശി പുളിക്കല്‍ മുഹമ്മദ് അനസിന്റെ മകള്‍ നാലുവയസുകാരി ഇസ മറിയം ആണ് മരിച്ചത്. കുട്ടിയുടെ കൂടെയുണ്ടായിരുന്ന മാതാവ് അടക്കമുള്ളവര്‍ക്കും പരിക്കുകളുണ്ട്. 

പരിക്കേറ്റവരെ ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്. വിസിറ്റ് വിസയില്‍ സൗദി അറേബ്യയില്‍ എത്തിയതായിരുന്നു കുടുബം.