28 വര്‍ഷമായി അറാറില്‍ പ്രവാസി ആയിരുന്ന ജ്യോതി ലാല്‍ രണ്ടു വര്‍ഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ പോയത്.

റിയാദ്: അറാര്‍ പ്രവാസി സംഘം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും പത്തനംതിട്ട റാന്നി തീയാടിക്കല്‍ കൃഷ്ണ വിലാസം ജ്യോതിലാല്‍ സുകുമാരന്‍ (56) നാട്ടില്‍ നിര്യാതനായി. കോട്ടയം കാരിത്താസ് ആശുപത്രിയിലായിരുന്നു മരണം. പ്രമേഹവും മഞ്ഞപിത്തവും കരള്‍ രോഗവും ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കാല്‍ മുട്ടിനു മുകളില്‍ മുറിക്കേണ്ടി വന്നിരുന്നു.

28 വര്‍ഷമായി അറാറില്‍ പ്രവാസി ആയിരുന്ന ജ്യോതി ലാല്‍ രണ്ടു വര്‍ഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ പോയത്. അറാറില്‍ ടെലിവിഷന്‍, ഡിഷ്, റിസീവര്‍, സിസിടിവി എന്നിവയുടെ ടെക്‌നീഷ്യനായിരുന്നു.
സഹജീവികളെ സഹായിക്കാന്‍ അറാര്‍ പ്രവാസി സംഘത്തിന്റെ സാമൂഹിക ,ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഷീജ യാണ് ഭാര്യ. അപര്‍ണ ജ്യോതി ,ഐശ്വര്യ ജ്യോതി എന്നിവര്‍ മക്കളാണ്
കോട്ടയം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള മകള്‍ എത്തിയതിനു ശേഷം 28 ന് ഉച്ചക്ക് 1.30ന് പത്തനംതിട്ട റാന്നിയിലുള്ള കൃഷ്ണ വിലാസം വീട്ടു വളപ്പില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read More - പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർത്ഥാടക സൗദി അറേബ്യയില്‍ മരിച്ചു

റിയാദ്: ശ്വാസകോശ രോഗം മൂർച്ഛിച്ച് ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർത്ഥാടക മരിച്ചു. കോഴിക്കോട് ഫറോക് കോടമ്പുഴ സ്വദേശിനി ഉമ്മയ്യ കണ്ണംപറമ്പത്ത് (80) ആണ് മരിച്ചത്. ഒരു മാസം മുമ്പ് സന്ദർശക വിസയിൽ രണ്ട് പെൺമക്കളുടെ കൂടെ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. 

Read More -  പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ നിര്യാതനായി

ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കിയ ശേഷമാണ് അസുഖം മൂർച്ഛിക്കുന്നത്. മൂന്നാഴ്ചയായി ജിദ്ദ നാഷണൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ ഭർത്താവ് തൊണ്ടിയിൽ അബ്ദുറഹിമാൻ ആറ് മാസം മുമ്പാണ് മരിച്ചത്. മക്കൾ - സറീന, ഹസീന, അഷ്‌റഫ്‌, മഹജ.