38 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന ഹംസ അടുത്തിടെയാണ് അവധി കഴിഞ്ഞ് ദുബൈ വഴി കുവൈത്തില്‍ തിരിച്ചെത്തിയത്.
കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം മലയാളി കുവൈത്തില്‍ മരിച്ചു. തൃശൂര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ ഹംസയാണ്(63)ആണ് മരിച്ചത്. എജിലിറ്റി വെയര്‍ഹൗസില്‍ സൂപ്പര്‍വൈസറായിരുന്നു.
38 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന ഹംസ അടുത്തിടെയാണ് അവധി കഴിഞ്ഞ് ദുബൈ വഴി കുവൈത്തില്‍ തിരിച്ചെത്തിയത്. ഭാര്യ സൗദ കുവൈത്ത് നാഷണല്‍ ഏവിയേഷന്‍സ് ഉദ്യോഗസ്ഥയാണ്. പിതാവ് പരേതനായ അബൂബക്കര്‍, മാതാവ് പരേതയായ ആയിഷാബി. മക്കള്‍: അഹ്മദ്, ഹഫ്‌സ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
