വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഫര്‍വാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. തൃശൂര്‍ വടക്കേക്കാട് കൊച്ചന്നൂര്‍ സ്വദേശി പൊന്നഞ്ചാത്തയില്‍ മുഹമ്മദ്(59)ആണ് മരിച്ചത്.

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഫര്‍വാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടാക്‌സി തൊഴിലാളിയായിരുന്നു. അടുത്തിടെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഭാര്യ: ഹസീന, മക്കള്‍: റിത്‍‍യാന, രഹന, റയ്ഹാന.