Asianet News MalayalamAsianet News Malayalam

Keralite Expat Died : പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മങ്കഫിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.

Keralite expat died in Kuwait
Author
Kuwait City, First Published Mar 1, 2022, 12:06 AM IST

കുവൈത്ത് സിറ്റി : പ്രവാസി മലയാളി (Keralite expat) കുവൈത്തില്‍ (Kuwait) മരിച്ചു. കരുനാഗപ്പള്ളി അയണിവേലി കുളങ്ങര മാവിളത്തറ വീട്ടില്‍ ഓള്‍സണ്‍ (46) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. മങ്കഫിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: റെനി ജോര്‍ജ്, മക്കള്‍: അലന്‍ ഓള്‍സണ്‍, അലീന ഓള്‍സണ്‍. മൃതദേഹം നാട്ടിലെത്തിക്കും. 

പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

അബുദാബി: പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട്ട് തച്ചമ്പാറ മുത്തുക്കുറുശി പെരുമങ്ങാട്ടു ചേരിക്കല്‍ വീട്ടില്‍ അമല്‍ സാബു (22) ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ അബുദാബി (Abu Dhabi) മുസഫയിലെ താമസ സ്ഥലത്ത് മരിച്ച നിലില്‍ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്‍ച രാത്രി വരെ ജോലി ചെയ്‍ത ശേഷം വിശ്രമിക്കാനായി മുറിയിലേക്ക് പോയതായിരുന്നു. ഞായറാഴ്‍ച ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയില്‍ പോയി അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നുവെന്ന് അദ്ദേഹം ജോലി ചെയ്‍തിരുന്ന സ്ഥാപനത്തിന്റെ ഉടമകള്‍ അറിയിച്ചു. 

കുവൈത്തില്‍ വാഹനാപകടം; മൂന്നു വയസ്സുള്ള കുട്ടി മരിച്ചു

യുഎഇയില്‍ ശമ്പളം വൈകിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി

അബുദാബി: യുഎഇയിലെ നിയമങ്ങള്‍ പ്രകാരം (UAE labour laws) തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് തൊഴിലുടമകള്‍ ശമ്പളം നല്‍കേണ്ടത് (Paying wages on time) നിര്‍ബന്ധമാണ്. ശമ്പളം വൈകിപ്പിക്കുന്നതിന് കടുത്ത ശിക്ഷയും (Penalties) സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കാണിച്ച് അടുത്തിടെ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം (The Ministry of Human Resources and Emiratization) അടുത്തിടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

അന്‍പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ശമ്പളം നല്‍കേണ്ട തീയ്യതി കഴിഞ്ഞ് 17 ദിവസം വൈകിയാല്‍ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനാ സംഘം നേരിട്ടെത്തും. ചെറിയ സ്ഥാപനങ്ങളാണെങ്കില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ഇഷ്യൂ ചെയ്യുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ശമ്പളം നല്‍കാന്‍ കൂടുതല്‍ ദിവസം വൈകുന്നതിനനുസരിച്ച് നടപടികളും ശക്തമാക്കും.

ശമ്പളം നല്‍കാന്‍ വൈകിയാലുള്ള പ്രധാന നടപടികള്‍

1. ശമ്പളം നല്‍കേണ്ട തീയ്യതി കഴിഞ്ഞ് മൂന്നാം ദിവസവും പത്താം ദിവസവും ഔദ്യോഗിക മുന്നറിയിപ്പുകള്‍ നല്‍കും

2. പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ തടയും: ശമ്പളം നല്‍കേണ്ട തീയ്യതി കഴിഞ്ഞ് 17 ദിവസം വൈകിയാല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ തടയും. അന്‍പതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനാ സംഘം നേരിട്ടെത്തും.

3. നിശ്ചിത തീയ്യതി കഴിഞ്ഞ് 30 ദിവസത്തിലധികം ശമ്പളം വൈകിയാല്‍ സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് നോട്ടീസ് നല്‍കും. 50 മുതല്‍ 499 ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കെതിരാണ് ഈ നടപടി. 500ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളെ മാനവ വിഭവ ശേഷി സ്വദേശി വത്കരണ മന്ത്രാലയം 'ഹൈ റിസ്‍ക്' സ്ഥാപനങ്ങളുടെ പട്ടികയില്‍ പെടുത്തും.

4. ശമ്പളം നല്‍കാത്ത തൊഴിലുടമയുടെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങളുടെയും വര്‍ക്ക് പെര്‍മിറ്റുകള്‍ തടഞ്ഞുവെയ്‍ക്കും. 

5. സമയത്ത് ശമ്പളം നല്‍കാതിരിക്കുന്നത് ആവര്‍ത്തിച്ചാലോ ഒന്നിലധികം നിയമ ലംഘനങ്ങള്‍ നടത്തിയാലോ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനയുണ്ടാവും.  പിഴ ചുമത്തുകയും താഴ്‍ന്ന കാറ്റഗറിയിലേക്ക് സ്ഥാപനത്തെ മാറ്റുകയും ചെയ്യും.

6. തുടര്‍ച്ചയായ മൂന്ന് മാസം ശമ്പളം വൈകിയാല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ഇഷ്യു ചെയ്യാനോ പുതുക്കാനോ സാധിക്കില്ല.

7. ആറ് മാസത്തിലധികം ശമ്പളം വൈകിയാല്‍ പബ്ലിക് പ്രോസിക്യൂഷനില്‍ റിപ്പോര്‍ട്ട് ചെയ്‍ത് നിയമ നടപടികള്‍ സ്വീകരിക്കും. പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള മറ്റ് നടപടികളുമുണ്ടാകും.

 

 


 

Follow Us:
Download App:
  • android
  • ios