വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് കുഴഞ്ഞുവീണത്.

സലാല: പ്രവാസി മലയാളി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പെരുമണ്ണ പാറമേല്‍ ബുഷറ മന്‍സിലില്‍ ഫിജാസ്(38)ആണ് സലാലയില്‍ മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേയ് 15ന് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. എം ആര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിലെ അല്‍ അംരി റെഡിമെയ്ഡ് ഷോപ്പില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ജുമൈലത്ത്, മക്കള്‍: ഷിഹാബുദ്ദീന്‍, ഫാത്തിമ ഷെമീല, ജലാലുദ്ദീന്‍.