കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സുബൈറിനെ മസ്‌കറ്റിലെ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

മസ്‌കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. മലപ്പുറം മൂന്നിയൂര്‍ സ്വദേശി കുന്നത്ത് പറമ്പ് ഹൗസില്‍ തയ്യില്‍കണ്ടി അഹമ്മദിന്റെ മകന്‍ സുബൈര്‍(56)ആണ് മരിച്ചത്. ഒമാനിലെ ഖുറിയാത്തില്‍ 30 വര്‍ഷത്തോളമായി ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സുബൈറിനെ മസ്‌കറ്റിലെ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മാതാവ്: കുഞ്ഞാച്ചു, ഭാര്യ: ജമീല, മക്കള്‍: സുഹൈല്‍, ഷബീര്‍, സുബീന, സലീമ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona