പ്രവാസി മലയാളി ഒമാനില്‍ മരിച്ചു
കണ്ണൂർ കസാനക്കോട്ട സ്വദേശി വി പി ഹുസൈൻറെ (കണ്ണൂർ മെറിഡിയൻ പാലസ് ഉടമ) മകൻ ഹാഫിസ് (37) (ഫുഡ്ലാൻഡ്സ് റസ്റ്റോറന്റ് അൽ ഖ്വയർ) ആണ് മസ്കറ്റിൽ വെച്ച് മരണപ്പെട്ടത്.

മസ്കറ്റ്: ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. കണ്ണൂർ കസാനക്കോട്ട സ്വദേശി വി പി ഹുസൈൻറെ (കണ്ണൂർ മെറിഡിയൻ പാലസ് ഉടമ) മകൻ ഹാഫിസ് (37) (ഫുഡ്ലാൻഡ്സ് റസ്റ്റോറന്റ് അൽ ഖ്വയർ) ആണ് മസ്കറ്റിൽ വെച്ച് മരണപ്പെട്ടത്. മാതാവ്: പി.പി.സാബിറ, ഭാര്യ: അഫ്ര, മക്കൾ: അര്‍മാന്‍ ഹാഫിസ്, ആദം ഹാഫിസ്.
സഹോദരങ്ങൾ: ഫയാസ് ഹുസൈന്‍, മുഹമ്മദ് ഫിറാസ് ഹുസൈന്‍, ഡോ.പി.പി. സബ്ന (മിംസ് ഹോസ്പിറ്റൽ കണ്ണൂര്‍).
Read Also - 20 വർഷത്തെ പ്രവാസജീവിതം; ചികിത്സക്ക് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു
മലപ്പുറം സ്വദേശിയായ 39 കാരനായ മലയാളി യുവാവിന് ജോർദാനിലേക്ക് വാഹനമോടിക്കുന്നതിനിടെ ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ജോർദാനിൽ വെച്ച് മരിച്ചു. റിയാദിൽനിന്ന് 1300 കിലോമീറ്റർ അകലെ സൗദി വടക്കൻ അതിർത്തി പട്ടണമായ തുറൈഫില്‍ ജോലി ചെയ്യുന്ന മലപ്പുറം താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിന്‍റെ മകന്‍ ഹബീബ് എന്ന അബിയാണ് (39) മരിച്ചത്.
ട്രക്ക് ഡ്രൈവറായ ഹബീബ് ചരക്കുമായി ജോർദാനിലേക്ക് പോയതായിരുന്നു. ഡ്രൈവിങ്ങിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ജോർദാനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: സക്കീന, ഭാര്യ: ഷംന, മക്കൾ: മെഹ്‌സിന്‍, ഇസ്ര.
അതേസമയം കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും പുറത്തുവന്ന മറ്റൊരു സങ്കടകരമായ വാർത്ത എയർപ്പോർട്ടിൽ ജോലി ചെയ്യുന്നതിനിടെ സ്ട്രോക്ക് അനുഭവപ്പെട്ട് കുഴഞ്ഞുവീണ അത്തോളി സ്വദേശി ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി എന്നതായിരുന്നു. കൊങ്ങന്നൂർ കിഴക്കേക്കര താഴെ കുന്നുമ്മൽ മോഹനന്റെ മകൻ കെ മനേഷ് ( മിഥുൻ - 33 ) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ജിദ്ദ എയർപോർട്ടിൽ എസ് ജി എസ് ഗൗണ്ട് ഹാന്റിലിങ് സ്ഥാപനത്തിൽ ബാഗേജ് ഓപ്പറേറ്ററായിരുന്നു. ജിദ്ദ സൗദി ജർമ്മൻ ആശുപത്രിയിൽ തീവ്ര പരിചരണത്തിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...