റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

റിയാദ്: രോഗബാധിതനായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം വളാഞ്ചേരി വളവന്നൂര്‍ സ്വദേശി കടപ്പാടം ഹനീഫ (62) ആണ് റിയാദിലെ പ്രിന്‍സ് മുഹമ്മദ് ആശുപത്രിയില്‍ മരിച്ചത്. പിതാവ്: പരേതനായ ഹംസ കടപ്പാടം, മാതാവ്: ഫാത്തിമ, ഭാര്യ: ഷമീറ, മക്കള്‍: ഹഫ്‌സത്ത്, റീമ. മരിച്ച ഹനീഫ കുടുംബസമേതം ഒറീസയിലാണ് സ്ഥിരതാമസം.

മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ഇസ്ഹാഖ് താനൂര്‍, യൂനുസ് കൈതക്കോടന്‍, ഹാഷിം വളാഞ്ചേരി എന്നിവര്‍ രംഗത്തുണ്ട്. മൃതദേഹം റിയാദില്‍ ഖബറടക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona