റിയാദ്: സൗദിയില്‍ മലയാളി ജോലിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ വല്ലപ്പുഴ ചാലിയില്‍ സ്വദേശി അബ്ദുല്‍ കരീം കല്യാണ്‍തോടന്‍ (50) ആണ് മരിച്ചത്. ഇദ്ദേഹം ജോലി ചെയ്യുന്ന ഭക്ഷണശാലയില്‍ ശനിയാഴ്ച രാവിലെയാണ് കുഴഞ്ഞുവീണു മരിച്ചത്. ഒന്നര പതിറ്റാണ്ടായി ജിദ്ദയിലും യാംബുവിലും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നു.

പരേതരായ കല്യാണ്‍തോടന്‍ കോയ, ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മുന്നിസ, മക്കള്‍: ഫാസില, ഫസ്ന, ഫാബിസ്, മരുമക്കള്‍: ഷമീര്‍, ഷബീര്‍, സഹോദരങ്ങള്‍: പരേതനായ അലവി, ഹുസൈന്‍, ഫാത്വിമ സുബൈദ, റംലത്ത്. യാംബു ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹത്തിന് മേലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇദ്ദേഹത്തിന്റെ നാട്ടുകാരും സുഹൃത്തുക്കളും സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്.