റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തെക്കന്‍ സൗദിയിലെ അസീര്‍ പ്രവിശ്യയില്‍ മൊഹായില്‍ പട്ടണത്തിലാണ് മലപ്പുറം നിലമ്പൂര്‍ പുക്കോട്ടുംപാടം അഞ്ചാം മൈല്‍ സ്വദേശി പാട്ടര്‍തൊടിക മുത്തു എന്ന റിയാസ് (37) മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭപ്പെടുകയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

10 വര്‍ഷത്തില്‍ കൂടുതലായി സൗദിയിലുള്ള ഇദ്ദേഹം ജലവിതരണ ടാങ്കറിന്റെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് തുടക്കത്തിലാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. പിതാവ്: കുഞ്ഞീന്‍, മാതാവ്: ഖദീജ, ഭാര്യ: റബീന, മക്കള്‍: നിംഷ സരിന്‍, ദിംല സരിന്‍, ദില്‍ഷാന്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona