സൗദി അറേബ്യയുടെ വടക്ക് ഭാഗത്തുള്ള സക്കാക പട്ടണത്തില്‍ പത്ത് വര്‍ഷമായി വീട്ട് ഡ്രൈവറായി ജോലി ചെയ്യുകയാണ്. 

റിയാദ്: ആറ്റിങ്ങല്‍ സ്വദേശി സൗദി അറേബ്യയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. ആറ്റിങ്ങലിന് സമീപം പെരുംകുളം സ്വദേശിയായ ചരുവിള പുത്തന്‍ വീട്ടില്‍ അന്‍സില്‍ (42) ആണ് മരണപ്പെട്ടത്. സൗദി അറേബ്യയുടെ വടക്ക് ഭാഗത്തുള്ള സക്കാക പട്ടണത്തില്‍ പത്ത് വര്‍ഷമായി വീട്ട് ഡ്രൈവറായി ജോലി ചെയ്യുകയാണ്. രണ്ടു വര്‍ഷമായി നാട്ടില്‍ പോയി മടങ്ങി വന്നിട്ട്. ഇല്യാസ് മുഹമ്മദ് - ഫാത്തിമ ദമ്പതികളാണ് മാതാപിതാക്കള്‍. ഭാര്യ: സജീന. മക്കള്‍: അസീം ഷാ, മുഹമ്മദ് ആഷിര്‍, അന്‍സിയ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona