Asianet News MalayalamAsianet News Malayalam

30 വര്‍ഷത്തെ പ്രവാസ ജീവിതം; മലയാളി സൗദിയില്‍ നിര്യാതനായി

അടുത്ത കാലത്താണ് ഖമീസ് മുശൈത്തിൽ നിന്നും ജിദ്ദയിലേക്ക് ജോലി മാറിയത്.

keralite expat died in saudi arabia
Author
First Published Apr 28, 2024, 11:43 AM IST

റിയാദ്: തിരുവനന്തപുരം സ്വദേശി ജിദ്ദയിൽ നിര്യാതനായി. ബീമാപള്ളി സ്വദേശി പരേതനായ മുഹമ്മദ് നൂഹിന്റെ മകൻ മുഹമ്മദ് സലീം (54) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. മൂന്ന് പതിറ്റാണ്ടു കാലമായി സൗദിയിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്ന ഇദ്ദേഹം ഖമീസ് മുശൈത്ത് മുനിസിപ്പാലിറ്റിയിൽ 25 വർഷത്തോളം ഡ്രൈവറായി ജോലി ചെയ്തിരുന്നു. ശേഷം ടാക്സി ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു. 

അടുത്ത കാലത്താണ് ഖമീസ് മുശൈത്തിൽ നിന്നും ജിദ്ദയിലേക്ക് ജോലി മാറിയത്. അസീറിൽ ജീവകാരുണ്യ, സാമൂഹിക പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഞായറാഴ്ച രാവിലെ ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കും. തുടർ നടപടികൾക്കായി ഖമീസ് മുശൈത്തിൽ ജോലി ചെയ്യുന്ന മകൻ സാബിർ ഖാൻ ജിദ്ദയിലെത്തിയിട്ടുണ്ട്. മാതാവ്:സുബൈദ, ഭാര്യ: ബീവി ജഹാൻ കുട്ടികൾ: സാബിർ ഖാൻ, സാബിറ, മിർസ.

Read Also -  വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി യുവാവ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios