35 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി വിമാന ടിക്കറ്റെടുത്ത് തയ്യാറായിരിക്കുകയായിരുന്നു. 

അബുദാബി: നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുഎഇയില്‍ മരിച്ചു. വര്‍ക്കല വെട്ടൂര്‍ ചിനക്കര വളവീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ അബ്ദുല്‍ വാഹിദ് (കുട്ടപ്പായി- 63) ആണ് അല്‍ ഐനില്‍ മരിച്ചത്. 

മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജോലിക്കിടെ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് തുടര്‍ന്ന് വെള്ളിയാഴ്ച തവാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. 35 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി വിമാന ടിക്കറ്റെടുത്ത് തയ്യാറായിരിക്കുകയായിരുന്നു. ഭാര്യ: നിസ.

പ്രവാസി മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സ്വദേശി കപ്പല്‍പള്ളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസര്‍ (58) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വാഹനാപകടമുണ്ടായത്.

സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അല്‍ വക്രയില്‍ അപകടത്തില്‍പ്പെട്ടത്. വാഹനാപകടത്തില്‍ നാസര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും കത്തിനശിച്ചു. കത്തിക്കരിഞ്ഞ നിലയില്‍ ആയതിനാല്‍ മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. പിതാവ്: പുല്ലറക്കത്ത് മുഹമ്മദ്. മാതാവ്: ഫാത്തിമാബി. ഭാര്യ: സുഹറ. മക്കള്‍: നസ്‌റീന്‍, നസ്‌ന, നിസാം. 

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

യുഎഇയില്‍ മലയാളി യുവതി നിര്യാതയായി

അല്‍ഐന്‍: മലയാളി യുവതി യുഎഇയില്‍ നിര്യാതയായി. മലപ്പുറം വാഴക്കാട് ആക്കോട് ചൂരപ്പട്ട കാരട്ടിൽ കല്ലങ്കണ്ടി മുസ്‍തഫയുടെ ഭാര്യ സുബൈദ മുസ്തഫ (സമീറ -37) ആണ് ദുബൈയില്‍ നിര്യാതയായത്. ദുബൈ, അമേരിക്കൻ ഹോസ്‍പിറ്റലിൽ ചികിത്സയിലായിരിക്കെയായിരുന്നു മരണം. ഭർത്താവ് കെ.കെ മുസ്‍തഫഫ അൽ ഐനിൽ അഡ്നിക് ഇൻഷുറൻസിൽ ജോലി ചെയ്യുന്നു. 

മക്കൾ - മാജിദ ബതൂൽ, സഫ തസ്നീം, മുഹമ്മദ്‌ അഫ്നാൽ. മൂവരും അൽ ഐൻ ഒയാസിസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികളാണ്. പിതാവ് - ചെറുവാടി കീഴ്കളത്തിൽ ഹുസൻ കുട്ടി. മാതാവ് - ഫാത്തിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അൽഐനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.