ഫോര്‍ക്ക് ലിഫ്റ്റ് കമ്പനി നടത്തി വരികയായിരുന്നു.

ഉമ്മുല്‍ഖുവൈന്‍: മലയാളി യുഎഇയില്‍ നിര്യാതനായി. മലപ്പുറം പൂക്കിപ്പറമ്പ് കുണ്ടുകുളം സ്വദേശി പരേടത്ത് മുഹമ്മദ് ഷാഫി (54) ആണ് ഉമ്മുല്‍ഖുവൈനില്‍ മരിച്ചത്. ഫോര്‍ക്ക് ലിഫ്റ്റ് കമ്പനി നടത്തി വരികയായിരുന്നു. പരേടത്ത് കുഞ്ഞിന്‍-കുഞ്ഞാച്ചു ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നീസ, മക്കള്‍: ആസിഫ്, ഉമര്‍, ഷിഫാന. 

മലയാളി അഭിഭാഷകന്‍ യുഎസില്‍ കാറപകടത്തില്‍ മരിച്ചു

ഡാലസ്: യുഎസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അഭിഭാഷകന്‍ മരിച്ചു. യുവ അഭിഭാഷകന്‍ ജസ്റ്റിന്‍ കിഴക്കേതില്‍ ജോസഫ് (35) ആണ് മരിച്ചത്. ടെക്സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിലുണ്ടായ കാറപകടത്തിലാണ് മരണം.

ഡാലസിലെ പ്രശസ്തമായ ലോ ഫേമിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. പുനലൂർ സ്വദേശി ജോസഫ് കിഴക്കേതിൽ, കൂടൽ സ്വദേശി ഷീല ജോസഫ് ദമ്പതികളുടെ മകനാണ്. സഹോദരി നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. ഡാലസ് കാരോൾട്ടണിൽ താമസിക്കുന്ന മാതാപിതാക്കളെ കഴിഞ്ഞ ദിവസം പൊലീസ് നേരിട്ട് എത്തി മരണ വിവരം അറിയിക്കുകയായിരുന്നു. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

Read More -  ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രവാസി വ്യവസായി നാട്ടിൽ നിര്യാതനായി

നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി മരിച്ചു

മസ്‍കത്ത്: നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി മരിച്ചു. ആലപ്പുഴ വള്ളിക്കുന്നം തുറയസ്സേരില്‍ കന്നിമേല്‍ നസീര്‍ മുഹമ്മദ് (58) ആണ് ഒമാനില്‍ മരിച്ചത്. നാട്ടിലേക്ക് മടങ്ങാനായി മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിലെ ലോഞ്ചില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ റുവിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

Read More -  സബ്‌സിഡിയില്‍ വിതരണം ചെയ്യുന്ന ഡീസല്‍ വാങ്ങി വിദേശത്തേക്ക് കടത്ത്; കൃഷിത്തോട്ടത്തില്‍ സംഭരിച്ചു

പിതാവ് - അഹമ്മദ് സാലിം. മാതാവ് - സൈനബ കുഞ്ഞു. ഭാര്യ - സോഫിയ. മക്കള്‍ - അലിഫ് (ഒമാന്‍), ആലിയ. സഹോദരന്‍ - നിസാര്‍. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.