22 വര്‍ഷമായി റിയാദില്‍ കര്‍ട്ടന്‍ കടയില്‍ തൊഴിലാളിയായിരുന്നു.

റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. റിയാദ് റൗദയില്‍ വ്യാഴാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര വെള്ളറട സ്വദേശി കൊടുവറത്തല വീട്ടില്‍ ശശികുമാര്‍(53) ആണ് മരിച്ചത്. 

22 വര്‍ഷമായി റിയാദില്‍ കര്‍ട്ടന്‍ കടയില്‍ തൊഴിലാളിയായിരുന്നു. വാഹനത്തില്‍ പോകുമ്പോള്‍ കര്‍ട്ടന്‍ സാമഗ്രികള്‍ റോഡില്‍ വീണത് വഴിയില്‍ നിന്ന സൗദി പൗരന്‍ വിളിച്ച് പറയുകയും ഇതെടുക്കാനായി വണ്ടി നിര്‍ത്തി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് ശശികുമാറിന്‍റെ കുടുംബം.