ബുധനാഴ്ച വൈകീട്ട് താമസസ്ഥലത്ത് ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ മരിച്ചു.
റിയാദ്: മലയാളി സൗദിയില്‍(Saudi Arabia) ഉറക്കത്തില്‍ മരിച്ചു. മലപ്പുറം എ.ആര്‍ നഗര്‍ ഇരുമ്പംചോല സ്വദേശി ചോലക്കല്‍ അബ്ദു നാസര്‍ (52) തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പട്ടണമായ ജീസാനിലാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് താമസസ്ഥലത്ത് ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ മരിച്ചു.
ജിസാന്‍ പട്ടണത്തിന് സമീപം ആദാഇയില്‍ ഒരു ഷോപ്പില്‍ ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം സബിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. പിതാവ്: ബീരാന്‍, മാതാവ്: ബിരിയുമ്മ, ഭാര്യ: ഹാജറ, മക്കള്‍: ലബീബ, ലുബ്‌ന, ലാസിം, ലമീഹ്, ലുതൈഫ്. മരണാന്തര നടപടിക്രമങ്ങള്‍ കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായിയുടെ നേതൃത്വത്തില്‍ നടക്കുന്നു.
ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: ഹൃദ്രോഗത്തെ തുടര്‍ന്ന് ജിദ്ദയിലെ(Jeddah) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം സ്വദേശി സെയ്ദ് സുബൈര്‍ (52) ആണ് മരിച്ചത്.
കുറച്ചു ദിവസമായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. മൂന്ന് പതിറ്റാണ്ടായി ജിദ്ദയില്‍ പ്രവാസിയായ സെയ്ദ് സുബൈര്‍ അവിടെയൊരു കെട്ടിടത്തില്‍ കാര്യസ്ഥനായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ കോയിസ്സന്‍, ഭാര്യ: സാജിത (സിജോള്‍), മക്കള്‍: ഹിബ ആമിന (മെഡിക്കല്‍ വിദ്യാര്‍ഥിനി), ഫയ്സ് (ഏഴാം ക്ലാസ് വിദ്യാര്‍ഥി), മറ്റു സഹോദരങ്ങള്‍: ശംസുദ്ദീന്‍, ഹാഷിം, ഫൈസല്‍, ഫാത്തിമ, റബിഅ, റംലത്ത്. ജിദ്ദയില്‍ ഖബറടക്കും.
