നിസ്വ യൂണിവേഴ്‌സിറ്റിയില്‍  സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇദ്ദേഹം.

മസ്കറ്റ്: പ്രവാസി മലയാളിയെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി സ്വദേശി പനവേലില്‍ ഡോ.എബ്രഹാം പനവേലി(73)യെ ആണ് ഒമാനിലെ നിസ്വയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

നിസ്വ യൂണിവേഴ്‌സിറ്റിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇദ്ദേഹം. റോയല്‍ ഒമാന്‍ പൊലീസിന്റെ നിയമ നടപടികള്‍ക്ക് ശേഷം മൃതശരീരം ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ:വത്സ, മക്കള്‍: രവി, മോഹിത്ത്