മസ്‌കറ്റ്: മലയാളി യുവാവിനെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശി സല്‍മാനെയാണ്(28) ശനിയാഴ്ച വൈകിട്ട്  റൂവിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മത്ര ഗോള്‍ഡ് സൂഖിലെ കടയില്‍ ജീവനക്കാരനായിരുന്നു. ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്. ഇദ്ദേഹത്തിന്റെ മാതാവ് നേരത്തെ മരണപ്പെട്ടിരുന്നു. പൊലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.