റിയാദ്: സൗദി അറേബ്യയില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റിയാദില്‍ നിന്ന് 250 കിലോമീറ്ററകലെ ദവാദ്മിയില്‍ കൊല്ലം അയത്തില്‍ സ്വദേശി അഷ്‌റഫിനെയാണ് (40) ജീവനൊടുക്കിയ നിലയില്‍ കണ്ടത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. വര്‍ഷങ്ങളായി ഇവിടെ പെയിന്റിങ് ജോലികള്‍ ചെയ്തുവരികയായിരുന്നു അഷ്‌റഫ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ദവാദ്മി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 

സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവ് ദുബൈയില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍