റിയാദ്: മലയാളിയെ റിയാദിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുനഗരം കാട്ടുതെരുവ് സ്വദേശി വിനുകുമാരന്‍ (32) ആണ് മരിച്ചത്. 10 വര്‍ഷമായി സൗദിയിലുള്ള വിനുകുമാര്‍ എസ്ടിസി കമ്പനിയില്‍ ജീവനക്കാരന്‍ ആണ്. അവിവാഹിതനാണ്. അച്ഛന്‍: മണിയന്‍. അമ്മ: കല്യാണി. തുടര്‍നടപടികള്‍ക്ക് കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ജീവകാരുണ്യ വിഭാഗമായ ദാറുസ്സലാമിന്റെ നേതൃത്വത്തില്‍ സിദ്ദിഖ് തൂവൂര്‍ രംഗത്തുണ്ട്.

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളില്ല; ഇന്ന് 313 പേര്‍ക്ക് രോഗം

ദിവസേന അരലക്ഷത്തിലേറെ കൊവിഡ് പരിശോധനകള്‍; 30 ലക്ഷം ടെസ്റ്റുകൾ നടത്തി സൗദി അറേബ്യ