1985ല്‍ ജിദ്ദയില്‍ 'സൗദി ഗസറ്റി'ല്‍ റിപ്പോര്‍ട്ടറായാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. എട്ടു വര്‍ഷത്തോളം സൗദി ഗസറ്റില്‍ പ്രവര്‍ത്തിച്ച ശേഷം ഷാര്‍ജയിലെത്തി.

കണ്ണൂര്‍: ഗള്‍ഫിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മോഹന്‍ വടയാര്‍(മോഹന ചന്ദ്രന്‍) നാട്ടില്‍ അന്തരിച്ചു. കോട്ടയം വടയാര്‍ സ്വദേശിയായ അദ്ദേഹം രോഗബാധിതനായി കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 64 വയസ്സായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

1985ല്‍ ജിദ്ദയില്‍ 'സൗദി ഗസറ്റി'ല്‍ റിപ്പോര്‍ട്ടറായാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. എട്ടു വര്‍ഷത്തോളം 'സൗദി ഗസറ്റി'ല്‍ പ്രവര്‍ത്തിച്ച ശേഷം ഷാര്‍ജയിലെത്തി. 15 വര്‍ഷം 'ഗള്‍ഫ് ടുഡേ'യുടെ മുതിര്‍ന്ന റിപ്പോര്‍ട്ടറായിരുന്നു. 'ദൈവങ്ങള്‍ ഉറങ്ങിയ സന്ധ്യ' എന്ന പേരില്‍ കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: സ്വര്‍ണലത, മക്കള്‍: വീണാ വിനോദ്, കാവ്യാ മോഹന്‍.