മസ്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. പത്തനംതിട്ട മാക്കാംകുന്ന്  സ്വദേശി പ്രതീക്ഷ ഭവനില്‍ റിട്ട: പ്രൊഫസര്‍ വില്‍സണ്‍ വര്‍ക്കിയുടെ മകന്‍ രോഹന്‍ വര്‍ഗീസ് വില്‍സണ്‍ (33 )ആണ് ബര്‍ഖയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 

കൊവിഡ് ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന രോഹന്‍ വര്‍ഗീസിന് ന്യൂമോണിയ മൂര്‍ച്ഛിക്കുകയായിരുന്നു. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള റുസ്താഖ് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം നടപടിക്രമങ്ങള്‍ക്ക് ശേഷം പിന്നീട് സംസ്‌കരിക്കും.