കുവൈത്ത് സിറ്റി: മലയാളി വനിതയെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബളാല്‍ പൊടിപ്പളം സ്വദേശി ജാനകി കോടക്കലാണ്(48) മരിച്ചത്. 

ബുധനാഴ്ച അബ്ബാസിയയില്‍ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ജാനകിയെ കണ്ടെത്തിയത്. കുവൈത്തില്‍ മലയാളിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു. പിതാവ്: ബങ്കടി. മാതാവ്: കുംബ. ഭര്‍ത്താവ്: രാഘവന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഖത്തറില്‍ അച്ഛനും മകനും മുങ്ങി മരിച്ചു