ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് സൗദിയില്‍ മരിച്ചു. റിയാദില്‍ എട്ട് വര്‍ഷമായി മത്സ്യ കട നടത്തുകയായിരുന്നു.

റിയാദ്: ഹൃദയാഘാതമുണ്ടായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. പാലക്കാട് തോണിപ്പാടം സ്വദേശി പുത്തന്‍പുര വീട് കരുക്കപ്പറമ്പ് റിയാസ് (29) ആണ് ദാറുല്‍ ശിഫ ആശുപത്രിയില്‍ മരിച്ചത്. ഹസ്സനാര്‍, സൗജത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ:- ശിഫ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റിയാദില്‍ എട്ട് വര്‍ഷമായി മത്സ്യ കട നടത്തുകയായിരുന്നു. ഖബറടക്ക നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍ എന്നിവര്‍ രംഗത്തുണ്ട്. 

ഹൃദയാഘാതം മൂലം മലയാളി സൗദിയില്‍ മരിച്ചു