റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി റിയാദില്‍ നിര്യാതനായി. പാലക്കാട് പുതുശ്ശേരി സ്വദേശി പൂലാംപാറ വീട്ടില്‍ ശൈഖ് ദാവൂദ് (50) ആണ് ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്. റിയാദിലെ ശിഗാല ഫാര്‍മസ്യൂട്ടിക്കല്‍ സ്റ്റോറിലെ ജീവനക്കാരനാണ്.

10 വര്‍ഷമായി റിയാദില്‍ പ്രവാസിയാണ്. പരേതനായ ഖാദര്‍ മൊയ്തീന്‍, റഹ്മത്ത് ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: വിദ്യാര്‍ഥികളായ മുഹമ്മദ് ഷാദ്, മുഹമ്മദ് ഷാഹില്‍. ബത്ഹ ന്യൂ സഫാമക്ക പോളിക്ലിനിക്കിലെ വി.എം. അഷ്‌റഫിന്റെ സഹോദരീ ഭര്‍ത്താവാണ്. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹികപ്രവര്‍ത്തകന്‍ മൊയ്തീന്‍കുട്ടി തെന്നല രംഗത്തുണ്ട്.