മസ്‌കറ്റ്: മലയാളി യുവാവ് ഒമാനില്‍ മരിച്ച നിലയില്‍. കൊല്ലം പുനലൂര്‍ സ്വദേശിയായ തെന്മല ഉറുകുന്ന് ഇന്ദിരാ നഗറില്‍ ബേബി ഭവനില്‍ ജോസഫ് കുട്ടിയുടെ മകന്‍ ജെറിന്‍ ജോസഫ് (25) ആണ് സൊഹാറില്‍ മരണപ്പെട്ടത്. സൊഹാറില്‍ അല്‍ മഹാ പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു. താമസസ്ഥത്ത് മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.