റിയാദ്: വൈകീട്ട് പള്ളിയിൽ നമസ്കരിക്കാനെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദ് ബത്ഹയിലെ പള്ളിയിൽ അസർ നമസ്കരിക്കാനെത്തിയ മലപ്പുറം പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി അബൂബക്കർ പള്ളിത്തൊടി (55) ആണ് മരിച്ചത്. 23 വർഷമായി ബത്ഹയിൽ റെഡിമെയ്‌ഡ്‌ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. 

മൃതദേഹം ശുമൈസി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: മുഹമ്മദ്, മാതാവ്: സൈനബ. ഭാര്യ: സൈഫുന്നിസ. ജൗഹർ അലി, ജസ്‌ന, മർജാന എന്നിവർ മക്കളാണ്. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾക്ക് സാമൂഹിക പ്രവർത്തകൻ മൊയ്‌തീൻ കുട്ടി, വി.എം. അഷറഫ്, മുസ്തഫ കുളത്തൂർ, അലി മണ്ണാർക്കാട്, റഫീഖ് എന്നിവർ നേതൃത്വം നൽകുന്നു.