മറ്റൊരു ജീവനക്കാരനായ തമിഴ്‌നാട് നാഗപട്ടണം സ്വദേശി സമ്പന്തമിന്റെ മകന്‍ അമ്പഴകനെ(30) ഗുരുതര പരിക്കുകളോടെ അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 9.30ടെയാണ് അപകടമുണ്ടായത്.

അബുദാബി: യുഎഇയിലെ സാദിയാത്ത് ദ്വീപില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ ഉണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. നിര്‍മ്മാണ സൈറ്റില്‍ പൈലിങ് ഫൗണ്ടേഷന്‍ ജോലിക്കിടെയുണ്ടായ അപകടത്തിലാണ് കൊല്ലം തൃക്കാരുവ പ്രാക്കുളം നെടിയത്ത് യേശുദാസന്‍ മാത്യുവിന്റെ മകന്‍ യേശുദാസ് ലാലു(52) മരിച്ചത്.

മറ്റൊരു ജീവനക്കാരനായ തമിഴ്‌നാട് നാഗപട്ടണം സ്വദേശി സമ്പന്തമിന്റെ മകന്‍ അമ്പഴകനെ(30) ഗുരുതര പരിക്കുകളോടെ അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 9.30ടെയാണ് അപകടമുണ്ടായത്. മുസഫ കേന്ദ്രമായ നെയ്തില്‍സ് എക്‌സ്‌പെര്‍ട്‌സ് മാന്‍പവര്‍ സര്‍വിസസ് കമ്പനിയിലെ ജീവനക്കാരാണിവര്‍.

അമ്പഴകനെ വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച അബുദാബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. യേശുദാസിന്റെ മൃതദേഹം അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: രജില, മക്കള്‍: സിനി സലോമി, സിജി സലോമി. അബുദാബി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ‌

പ്രവാസി മലയാളിയായ സാമൂഹിക പ്രവർത്തകൻ മാത്യു അന്തരിച്ചു