മസ്‍കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. എറണാകുളം കറുകുറ്റി സ്വദേശി വർഗീസ് പി.ഡി (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒമാനിലെ മബേലയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം നടത്തുന്നതായി ഒമാൻ കൈരളി പ്രവർത്തകർ അറിയിച്ചു.