Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

മസ്‍കത്തിലെ സുൽത്താൽ ഖാബുസ് യുണിവേഴ്‍സിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 

keralite expatriate died due to cardiac arrest in Oman
Author
Muscat, First Published Jul 8, 2021, 9:02 PM IST

മസ്‍കത്ത്: ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.  മലപ്പുറം കുറ്റിപ്പുറം മൂടാൽ സ്വദേശി തളിയാരത്ത് ബാവയുടെ മകൻ അബ്ദുൽ സലാം (37) ആണ് മരിച്ചത്. മസ്‍കത്തിലെ സുൽത്താൽ ഖാബുസ് യുണിവേഴ്‍സിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സീബ് സിറ്റി സെന്ററിലെ ഒരു പർദ്ദ ഔട്ട്‌ലെറ്റിൽ ജോലി ചെയ്‍തുവരികയായിരുന്നു. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: സുഹറ. ഭാര്യ: നഫീസ. മക്കൾ: ഷഹ്‍സ, മറിയം.

Follow Us:
Download App:
  • android
  • ios