റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിൽ മരിച്ചു. കൊല്ലം തിരുമുല്ലാവാരം സ്വദേശി ആനി നിവാസിൽ അൽഫോൻസ് റിച്ചാർഡ് റോബിൻ (59) ആണ് കിഴക്കൻ സൗദിയിലെ ജുബൈലിൽ മരിച്ചത്. ഇവിടെ വർക്ക് ഷോപ് നടത്തുകയായിരുന്നു റോബിൻ. 

ഒറ്റക്ക് താമസിച്ചിരുന്ന റോബിന് രാത്രി ഉറക്കത്തിനിടെ ശാരീരിക അസ്വസ്ഥതയുണ്ടാവുകയും അടുത്തുള്ള താമസക്കാരെ വിളിച്ചുണർത്തുകയും ചെയ്യുകയായിരുന്നു. അവരെത്തി നോക്കുമ്പോഴേക്കും റോബിൻ കുഴഞ്ഞുവീണിരുന്നു. ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷൈല. മക്കൾ: റിബ്‌സൺ, അൻസൺ, റോഷൻ.