മസ്‌കറ്റ്: കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശി പാലശ്ശേരി അബ്ദുല്ല കോയ (65) ആണ് മരണപ്പെട്ടത്. സൊഹാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂത്രാശയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ ഷെരീഫാ, മക്കള്‍ നിസാമുദ്ദീന്‍, സമീന, ഹഫ്‌സത്ത്, ശബ്‌ന. കൊവിഡ് മൂലം ഒമാനില്‍ മരിക്കുന്ന 35-ാമത്തെ മലയാളിയാണ് അബ്ദുല്ല കോയ എന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.