റിയാദ്: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയിലെ ദമ്മാമില്‍ മരിച്ചു. തൃശൂര്‍ കുന്നംകുളം കടവൂര്‍ സ്വദേശി പട്ടിയാംമ്പുള്ളി ബാലന്‍ ഭാസി (60) ആണ് മരിച്ചത്. മൂന്നു പതിറ്റാണ്ടായി പ്രവാസിയായ ഇദ്ദേഹം ദമ്മാമിലെ പ്രമുഖ ഭക്ഷണ നിര്‍മാണ കമ്പനിയിലെ നൈറ്റ് സൂപ്പര്‍വൈസറായിരുന്നു.

ന്യൂമോണിയ ബാധിച്ച് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ: ഷീജ. ജിബിന്‍, ദില്‍ന എന്നിവര്‍ മക്കളാണ്. 

ഗള്‍ഫില്‍ കൊവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 4000ത്തിലധികം പേര്‍ക്ക് രോഗം