35 വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 10 വർഷമായി ജിദ്ദ അബുദാവൂദ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.
റിയാദ്: കൊവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗർ സ്വദേശി ആഷ്ന ഡേലിൽ സലീം റാവുത്തർ (66) ആണ് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ മരിച്ചത്. രോഗബാധയെ തുടർന്ന് അവിടെ ചികിത്സയിലായിരുന്നു. 35 വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 10 വർഷമായി ജിദ്ദ അബുദാവൂദ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.
Add Asianetnews as a Preferred Source

ഭാര്യ: അഫീറാ സലീം. മക്കൾ: ഷബ്ന റാണി, ഷഹന റാണി. മരുമക്കൾ: നിസാം (യാംബു), ഷമീർ. ജിദ്ദയിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി മരുമകൻ നിസാം ജിദ്ദയിൽ ഉണ്ട്.
