ന്യൂമോണിയ മൂര്‍ച്ഛിച്ചതിനാല്‍ 25ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതോടെ മരണം സംഭവിച്ചു.

റിയാദ്: കൊവിഡ് ബാധിച്ചു ഒരു മലയാളി കൂടി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡോമിനിക് (38) ആണ് മരിച്ചത്. പനിയും ശ്വാസതടസ്സവും മൂലം ദവാദ്മി ജനറല്‍ ആശുപത്രിയില്‍ ഈ മാസം 17 മുതല്‍ ചികിത്സയിലായിരുന്നു.

ന്യൂമോണിയ മൂര്‍ച്ഛിച്ചതിനാല്‍ 25ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതോടെ മരണം സംഭവിച്ചു. സൗദി അരാംകോയുടെ അല്‍യമാമ പ്രൊജക്ടില്‍ ജീവനക്കാരനായിരുന്നു. 18 വര്‍ഷമായി അല്‍യമാമ കമ്പനിയില്‍ സൂപര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയെത്തിയത്. ഏപ്രിലില്‍ നാട്ടില്‍ പോകാനുള്ള തയാറെടുപ്പില്‍ ആയിരുന്നു. പിതാവ്: ജോണ്‍. മാതാവ്: മേരിക്കുട്ടി. ഭാര്യ: റൂബി. മക്കള്‍: ആല്‍വിന, അയന.