ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് പ്രവാസി മലയാളി യുവാവ് മരിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ ചുനക്കര കോമല്ലൂർ കല്ലുംപുറം ആഷിഷ് രാഘവ് (36) ആണ് ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഭാര്യ: രേഷ്മ. അച്ഛൻ: രാഘവൻ, അമ്മ: രാധമ്മ, സഹോദരൻ: ആഷിർ രാഘവ്, അൽക്ക രാഘവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
