രാവിലെ ജോലിക്ക് പോകാനായി കുളി കഴിഞ്ഞിറങ്ങിയ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അബുദാബി: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുണ്ടൂര്‍ ചെറുമുക്ക് പരേതനായ പി കെ ഹംസ ഹാജിയുടെ മകന്‍ മുഹമ്മദ് റാഫി(38)ആണ് അല്‍ ഐന്‍ മനാസിറില്‍ മരിച്ചത്.

രാവിലെ ജോലിക്ക് പോകാനായി കുളി കഴിഞ്ഞിറങ്ങിയ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മാതാവ്: സഫിയ, ഭാര്യ: സുമയ്യ. മൂന്ന് മക്കളുണ്ട്.

കൊവിഡ് പ്രതിരോധ മരുന്ന്: രണ്ടു കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍